ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
രജൗരിയിലെ തനമണ്ടി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഈ മാസം ആറിന് ഇതേസ്ഥലത്ത് രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രജൗരി ജില്ലയിലെ തനാമണ്ടി വനമേഖലയില്‍ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ വന്‍തോതില്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷ സേന ശക്തമായി തിരിച്ചടിച്ചു.
Discussion about this post