അഫ്ഗാന്‍ വിഷയത്തില്‍ താലിബാനെതിരെ പ്രതികരിക്കാത്ത, നിലപാട് വ്യക്തമാകാത്ത നടി പാര്‍വതി തിരുവോത്തിനെ പരോക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
‘ഈ താലിബാന്‍ ഒക്കെ എന്ത്? ‘കസബ’ സിനിമ ഒക്കെയല്ലേ ശരിക്കും സ്ത്രീവിരുദ്ധത? – ലെ തെരുവോരത്ത്’ എന്നാണ് ശ്രീജിത്ത് പണിക്കര്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചത്.
മമ്മൂട്ടിയുടെ കസബ വിഷയത്തില്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പരസ്യമായി പാര്‍വതി പ്രതികരിച്ചിരുന്നു. ഈ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീജിത്ത് പണിക്കരുടെ പരോക്ഷ വിമര്‍ശനം.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ‘പ്രത്യേകതരം ഫെമിനിസ്റ്റ് കാഴ്ചപ്പാട് ആണ് ചിലര്‍ക്ക്. ഇപ്പോള്‍ ആള്‍ വിസ്മയത്തുമ്പത്ത് ആയിരിക്കും’ എന്നാണ് ഒരാളുടെ വക കമന്റ്. ‘ചില കാര്യങ്ങളില്‍ മൗനം പാലിച്ചില്ലെങ്കില്‍ തിരുവോത്ത് തെരുവോരത്ത് ആകും’ എന്നും കമന്റുകള്‍ ഉണ്ട്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:
“ഈ താലിബാൻ ഒക്കെ എന്ത്? ‘കസബ’ സിനിമ ഒക്കെയല്ലേ ശരിക്കും സ്ത്രീവിരുദ്ധത?”
– ലെ തെരുവോരത്ത്
https://www.facebook.com/panickar.sreejith/posts/4368130139873694
Discussion about this post