കോഴിക്കോട്: താലിബാന് മനോഭാവത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രത്യക്ഷമാകലുകളില് ഒന്നായിരുന്നു 1921-ലെ മാപ്പിള കലാപ (മലബാര്‍ കലാപം) മെന്ന് ആര്.എസ്.എസ് നേതാവ് റാം മാധവ്. കോഴിക്കോട് സംഘടിപ്പിച്ച മാപ്പിള കലാപം ഹിന്ദുവംശഹത്യയുടെ ഒരുനൂറ്റാണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇത് ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവമായി ആഘോഷിച്ച് വെള്ളപൂശാന്‍ ശ്രമിക്കുകയായിരുന്നു. ശരിയായ ചരിത്രം ദേശീയ നേതൃത്വത്തിന് ബോദ്ധ്യമുണ്ട്, അതിനാല്‍, താലിബാനി അല്ലെങ്കില്‍ വിഘടനവാദ ശക്തികള്‍ക്ക് രാജ്യത്ത് ആക്രമം സൃഷ്ടിക്കാനോ ജനങ്ങളെ ഭിന്നിപ്പിക്കാനോ ഒരു ഇടവും നല്‍കില്ലെന്നും റാം മാധവ് പറഞ്ഞു.
നിലവില്‍, അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചെടുത്തതിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുന്‍കാലങ്ങളിലും ഇപ്പോഴും താലിബാന് ചെയ്ത ക്രൂരതകളെക്കുറിച്ച് മാദ്ധ്യമങ്ങള്‍ അവരെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് “ഒരു പുതിയ കഥയല്ല”. കാരണം ചില തദ്ദേശീയ തീവ്രവാദ ഇസ്ലാമിക പ്രത്യയശാസ്ത്രത്തില്‍ നിന്ന് ജനിച്ച ഈ താലിബാന് മനോഭാവം ആദ്യം ഇവിടെ പ്രത്യക്ഷപ്പെട്ടത് മാപ്പിള കലാപത്തിന്റെ രൂപത്തിലാണ്. അക്കാലത്തെ മാദ്ധ്യമ സാന്നിദ്ധ്യം ഇപ്പോഴത്തേതുപോലെ അല്ല. അന്ന് നടന്ന അതിക്രമങ്ങളുടെ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അന്ന് നടന്ന ക്രൂരതകളും അക്രമങ്ങളും എല്ലാവര്ക്കും അറിയാത്തതിനാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ ഈ സംഭവത്തെ വെള്ളപൂശാനോ മറയ്ക്കാനോ ശ്രമിക്കുന്നു. ബ്രിട്ടീഷുകാര്‍ക്കും ബൂര്ഷ്വാകള്ക്കെതിരായ കമ്മ്യൂണിസ്റ്റ് വിപ്ലവമായി ആഘോഷിക്കുകയും കലാപത്തിന്റെ നേതാക്കളെ ധീരന്മാരായി പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി റാം മാധവ് പ്രതികരിച്ചു.
Discussion about this post