ശ്രീനഗര്‍: ജമ്മു കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയ്ക്ക് കീഴില്‍ കശ്മീര്‍ ശാന്തിയുടേയും, സമാധാനത്തിന്റെയും പര്യായമായി. കശ്മീരിന്റെ വികസനത്തിന് നന്ദി പറയുന്നുവെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ എല്ലാ സ്കൂളുകളിലും, അംഗണവാടികളിലും കുടിവെള്ള പദ്ധതി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
മുന്‍ സര്‍ക്കാരുകള്‍ ജമ്മു കശ്മീര്‍ ജനതയെ വികസനത്തില്‍ നിന്നും അകറ്റി ജനങ്ങളെ സ്വന്തം കുടുംബത്തിന്റെ താത്പര്യത്തിനായി പ്രയോജനപ്പെടുത്തി.
എന്നാല്‍ പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ വികസനത്തിന്റെ മറ്റൊരു യുഗത്തിന് തുടക്കമിട്ടു. അനധികൃത വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനാണ് നരേന്ദ്ര മോദി മുന്‍തൂക്കം നല്‍കുന്നത്. ഇതിന്റെ ഫലമായി ജമ്മു കശ്മീര്‍ എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരില്‍ 22, 422 സ്കൂളുകളിലും 23,926 അംഗണവാടികളിലുമാണ് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ളം എത്തിച്ചത്.
Discussion about this post