ഗുവാഹത്തി: താലിബാനെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട 14 പേർ അറസ്റ്റിലായി. ആസം പോലീസ് ശനിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി.
കമ്രൂപ്പ് മെട്രോപൊളിറ്റൻ, ബാർപേട്ട, ധുബ്രി, കരിംഗഞ്ച് ജില്ലകളിൽ നിന്ന് രണ്ട് പേരെ വീതം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഡാരംഗ്, കച്ചാർ, ഹൈലക്കണ്ടി, സൗത്ത് സൽമാര, ഗോൽപാറ, ഹൊജായ് ജില്ലകളിൽ നിന്ന് ഓരോരുത്തരെയും അറസ്റ്റ് ചെയ്തു.








