ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഏറെ കഴിവുള്ള ഒരു നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ മൂല്യങ്ങളും തീരുമാനങ്ങളും നിറവേറ്റാന്‍ പരമാവധി ശ്രമിക്കണമെന്നും മോദി പറഞ്ഞു.
”കല്യാണ്‍ സിംഗിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നാം പിന്നോട്ട് പോകരുത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ തീരാ വേദന സഹിക്കാന്‍ ശക്തി ലഭിക്കട്ടെ എന്ന് താന്‍ ഭഗവാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുന്നു”- മോദി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍,മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി പ്രമുഖര്‍ നേരത്തേ കല്യാണ്‍ സിംഗിന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ട നിരവധി പേര്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തുന്നുണ്ട്. ഉത്തര്‍പ്രദേശിലെ നരോരയില്‍ ഗംഗാ നദിയുടെ തീരത്ത് നാളെയാണ് സംസ്കാര ചടങ്ങ്.
ലക്നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്നലെയായിരുന്നു കല്യാണ്‍ സിംഗിന്റെ അന്ത്യം. രക്തത്തിലെ അണുബാധയെയും ഓര്‍മ്മക്കുറവിനെയും തുടര്‍ന്ന് ജൂലായ് നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post