Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മാപ്പിള ലഹളക്കാരെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ നിന്ന് നീക്കി കേന്ദ്രസർക്കാർ. നീക്കം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദിന്റേയും ആലി മുസല്യാരുടേയും ഉൾപ്പെടെയുള്ള പേരുകൾ

by Brave India Desk
Aug 23, 2021, 05:34 am IST
in News, Kerala, Culture
Share on Facebook
Tweet
WhatsApp
Telegram

മാപ്പിള ലഹളയുടെ പ്രധാന സൂത്രധാ‍രന്മാരായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസല്യാർ എന്നിവരുൾപ്പെടെ 387 പേരുടെ നാമങ്ങൾ ഭാരതസർക്കാർ പുറത്തിറക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പും ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന 1857 മുതൽ 1947 വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര ബലിദാനികളുടെ നിഘണ്ടുവിൽ (Dictionary Of Martyrs- India’s Freedom Struggle (1857-1947)) നിന്നാണ് മാപ്പിളലഹളയിൽ പങ്കെടുത്ത 387 പേരുടെ പേരുകൾ നീക്കം ചെയ്തത്.

നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ പേരുകൾ പുനഃപരിശോധന ചെയ്യാൻ നിയമിച്ച മൂന്നംഗ കമ്മിറ്റിയാണ് ഈ മാറ്റം നിർദ്ദേശിച്ചത്. 1921ലെ മാപ്പിളലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നില്ലെന്നും മതമൗലികവാദികൾ മതപരിവർത്തനം ആസൂത്രിതമാക്കി നടത്തിയ ലഹളയായിരുന്നെന്നും ഈ മൂന്നംഗ കമ്മിറ്റി കണ്ടെത്തി. ഈ ലഹളക്കാർ ഉയർത്തിയ ഒരൊറ്റ മുദ്രാവാക്യവും ദേശീയതയെ അനുകൂലിയ്ക്കുന്നതല്ലായിരുന്നെന്നും ബ്രിട്ടീഷുകാർക്കെതിരേയായിരുന്നില്ലെന്നും ഈ കമ്മിറ്റി കണ്ടെത്തി.

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ഷരിയ കോടതികൾ സ്ഥാപിച്ചു കൊണ്ട് വളരെയധികം ഹിന്ദുക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയയാളായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് . മതേതര നിലപാടുകാരായ മുസ്ലീങ്ങളെപ്പോലും അവരന്ന് വെറുതേ വിട്ടിരുന്നില്ല, ഹിന്ദുക്കളെ രക്ഷപെടാൻ സഹായിച്ച മുസ്ലീങ്ങളെപ്പോലും ലഹളക്കാർ അപായപ്പെടുത്തിയിരുന്നു. അതിനേക്കാളുപരി മാപ്പിള കലാപത്തിലെ രക്തസാക്ഷികൾ എന്ന പേരിൽ നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരുന്നവരിൽ ഭൂരിഭാഗവും ജയിലിനുള്ളിൽ വച്ച് കോളറയോ മറ്റു രോഗങ്ങളോ വന്ന് മരണമടഞ്ഞവരായിരുന്നു. കയ്യിലെണ്ണാവുന്നവരെ മാത്രമേ ബ്രിട്ടീഷുകാർ വധിശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നുള്ളൂ എന്നും കമ്മിറ്റി കണ്ടെത്തി.

എന്നാൽ കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽത്തന്നെ ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിലെ അംഗമായ സി ഐ ഐസക് ഇവരുടെ പേരുകൾ ഈ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെപ്പോലെയുള്ളവർ കുപ്രസിദ്ധരായ മാപ്പിളലഹള നേതാക്കളാണെന്നും നിരപരാധികളായ അനേകം ഹിന്ദു പുരുഷന്മാരേയും സ്ത്രീകളേയും കുഞ്ഞുങ്ങളേയും ക്രൂരമായി കൊലചെയ്യുകയും അവരുടെ ശവശരീരങ്ങൾ പോലും വികൃതമാക്കുകയും ചെയ്തിരുന്ന ആളായിരുന്നു എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതേത്തുടർന്നാണ് വിശദമായ അന്വേഷണത്തിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ആർ എസ് എസ് അഖിലഭാരതീയ കാര്യകാരി അംഗമായ രാം മാധവ് ഇന്ത്യയിലെ താലിബാനിസത്തിന്റെ ആദ്യ ബഹിർസ്ഫുരണങ്ങളിലൊന്നായിരുന്നു 1921ലെ മലബാർ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ വിഭജനത്തിലേക്കെത്തിച്ച മതമൌലികവാദം ഉടലെടുക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നായിരുന്നു 1921 എന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് വച്ച് വിശ്വ സംവാദ കേന്ദ്രം സംഘടിപ്പിച്ച മലബാർ ലഹളയുടെ നൂറൂവർഷങ്ങളെന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് അദ്ദേഹമത് അഭിപ്രായപ്പെട്ടത്.

മലബാറിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചതിന്റെ നൂറാം കൊല്ലമായ 2021 ആഗസ്റ്റ് 22ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ പ്രചാരണപ്രവർത്തനമാണ് നടന്നത്. #MalabarIslamicState എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് നാൽപ്പതിനായിരത്തിലധികം ട്വീറ്റുകൾ ചെയ്യുകയും ഫെയിസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചാരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.  ആർ എസ് എസ് ബൌദ്ധികവിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ സംയോജകനായ ജെ നന്ദകുമാർ പറഞ്ഞത് മാപ്പിള ലഹളയെന്നത് ഹിന്ദുക്കൾക്കെതിരേ നടന്ന വ്യവസ്ഥാപിതമായ സംഘടിതമായ ആക്രമണമാണ് എന്നായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദിനേയും ആലി മുസല്യാരേയും പോലെയുള്ള ഇസ്ലാമിക മതമൌലികവാദികൾ നടത്തിയ ലഹളയിൽ പതിനായിരക്കണക്കിനു ഹിന്ദുക്കളാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

1857 മുതൽ 1947 വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര ബലിദാനികളുടെ നിഘണ്ടു മാറ്റങ്ങളോടെ ഒക്ടോബർ അവസാനം പുനഃപ്രസിദ്ധീകരിക്കുമെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ഡയറക്ടർ ഓം ജി ഉപാദ്ധ്യായ് അറിയിച്ചു.

Tags: 1921Hindu GenocideMalabar Riots#MalabarIslamicStateVariyamkunnath KunjahammedMalabar Hindu Genocide
Share503
Tweet
Send
Share

Latest stories from this section

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies