കണ്ണൂർ: മനുഷ്യരാശിക്ക് മുന്നില്‍ അഫ്ഗാൻ വലിയ പാഠമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെമ്പഴന്തിയില്‍ നടന്ന ശ്രീനാരായണാഗുരു ജയന്തിയാഘോഷം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
”വര്‍ഗീയതയും ഭീകരതയും സ്വാംശീകരിച്ചാല്‍ അത് അതിക്രമത്തിലേക്ക് നീങ്ങും. മതതീവ്രവാദത്തിന്റെ തീ ആളിപ്പടര്ത്തിയാല് മനുഷ്യന് അതില്‍ എരിഞ്ഞടങ്ങുമെന്ന പാഠമാണ് അഫ്ഗാന്. സാധാരണ മതസംഘടനകള്‍ ഇത്തരം അക്രമങ്ങളെ പ്രേത്സാഹിപ്പിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.
മനുഷ്യരാശി ഇങ്ങനെ എരിഞ്ഞ് തീരാതിരിക്കാനുള്ള മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന് പകര്‍ന്നുതന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
Discussion about this post