ഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍ സ്വാമി വിവേകാനന്ദന്റെ ചിത്രം പതിച്ച പോസ്റ്ററും സന്ദേശവും. ഐക്യരാഷ്‌ട്രസഭ അഫ്ഗാന്‍ വിഷയത്തില്‍ കാണിക്കുന്ന മെല്ലെപോക്കിനെതിരെ പ്രതിഷേധിക്കുന്നതിനിടയിലാണ് വിവേകാനന്ദന്റെ സന്ദേശം വരച്ച് ചേര്‍ത്ത പോസ്റ്ററുകളും ഇടംനേടിയത്.
അഫ്ഗാൻ വംശജരായ കുടുംബങ്ങൾ പങ്കെടുത്ത പ്രതിഷേധയോഗത്തിൽ കുട്ടികളുടെ കയ്യിലാണ് അവർ വരച്ച സ്വാമി വിവേകാനന്ദന്റെ ചിത്രവും വാചകവും മുൻനിരയിൽ സ്ഥാനം പിടിച്ചത്. ‘നിങ്ങളെപ്പോഴും കർമ്മനിരതരാണെങ്കിൽ എല്ലാം എളുപ്പമായിരിക്കും. എന്നാൽ അലസരാണെങ്കിൽ ഒന്നും നടക്കില്ലെന്ന’ വിവേകാനന്ദ വാചകമാണ് കുട്ടികൾ പിടിച്ച പോസ്റ്ററിലുള്ളത്. ദേശീയ യുവജന ദിനത്തിൽ തയ്യാറാക്കിയ പോസ്റ്റർ ആണ് അലസത യെന്താണെന്ന് വിളിച്ചുപറയാൻ അഫ്ഗാനികൾ ഉപയോഗിച്ചത്.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ജനങ്ങൾ വിവിധ രാജ്യങ്ങളിൽ എത്തിയിട്ടും പരിഗണന ലഭിക്കാത്തതിന് കാരണം ഐക്യരാഷ്‌ട്രസഭയുടെ നയമില്ലായ്മയാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
പൗരത്വമോ അഭയാർത്ഥി എന്ന പരിഗണനയോ ലഭിക്കണമെന്നതാണ് ആവശ്യം. അഫ്ഗാനിൽ ഐക്യരാഷ്‌ട്രസഭ ശക്തമായി ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശപ്പെട്ടു.
Discussion about this post