കബൂൾ: താലിബാൻ ഭീകരർക്കെതിരെ അഫ്ഗാൻ സേനയുടെ അപ്രതീക്ഷിത പ്രതിരോധം. ഫജ്ര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ജില്ലാ തലവൻ കൊല്ലപ്പെട്ടു. കൂടാതെ 50 താലിബാൻകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് വിവരം.
താലിബാന്റെ ബനു ജില്ലാ തലവനോടൊപ്പം കൂട്ടാളികളായ മൂന്നു പേരും കൊല്ലപ്പെട്ടു. അഫ്ഗാൻ സേന വടക്കൻ മേഖലയായ പഞ്ച്ശീറിലും കീഴടങ്ങാൻ തയാറാകാതെ പോരാട്ടം തുടരുകയാണ്. താലിബാനെതിരായ പോരാട്ടം ശക്തമാക്കാൻ കൂടുതൽ ആളുകൾ രംഗത്തെത്തുകയാണ്.
അതേസമയം പഞ്ച്ശീറിൽ ഒത്തുതീർപ്പിനു താലിബാൻ റഷ്യയുടെ മധ്യസ്ഥത തേടിയിട്ടുണ്ട്.












