കേവ്: അഫ്ഗാനിസ്താനില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയാതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനിന്റെ വെളിപ്പെടുത്തൽ. വിമാനം ഇറാനില്‍ ഇറക്കിയതായും അദ്ദേഹം വ്യക്തമാക്കി. ആരാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമല്ല.
”ചൊവ്വാഴ്ചയാണ് അജ്ഞാതരായ ഒരു സംഘം വിമാനം തട്ടിയെടുത്തത്. ഇറാനിലേക്കാണ് വിമാനം കടത്തിക്കൊണ്ടു പോയത്. വിമാനം തട്ടിയെടുത്തവര്‍ ആയുധധാരികളായിരുന്നു. ഇതു മൂലം അഫ്ഗാനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടര്‍ശ്രമങ്ങള്‍ മുടങ്ങി”- അദ്ദേഹം വ്യക്തമാക്കി
വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ലെന്നും, സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.












