തിരുവനന്തപുരം: വാരിയന്‍ കുന്നനെ പിന്തുണച്ച സ്പീക്കർ എം ബി രാജേഷിനെതിരെ ബിജെപി വക്താവ് എസ് സുരേഷ്. ഒരു ജനതയെ മുഴുവന്‍ മതഭീകരവാദിയുടെ വെട്ടുമാടാക്കാന്‍ കൂട്ടുനിന്ന് രാജ്യത്തെ നശിപ്പിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സുരേഷ് തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.
ആദ്യ കേരള താലിബാന്‍ വാരിയന്‍ കുന്നനെന്ന തെമ്മാടിയെ വീരഭഗത് സിംഗനോട് താരതമ്യം ചെയ്ത സ്പീക്കര്‍ എം ബി രാജേഷ് അടക്കമുള്ളവര്‍ രാജ്യത്തിനു ആപത്താണെന്ന് സുരേഷ് വ്യക്തമാക്കി.
എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഒരേ തൂവൽ പക്ഷികൾ…
ജനിച്ച നാടിനെതിരെ….
അന്ന് സ.EMS , മദനിയെ മഹാത്മാവിന് തുല്യനാക്കിയെങ്കിൽ…
ഇന്ന് ആദ്യ കേരള താലിബാൻ വാരിയൻ കുന്നനെന്ന തെമ്മാടിയെ വീരഭഗത് സിംഗനോട് താരതമ്യം ചെയ്ത് സ്പീക്കർ സ.എം.ബി.രാജേഷ് .
എന്നും രാജ്യദ്രോഹികളുടെയും കൊടുഭീകരവാദികളുടെയും പാദസേവകൻമാരായ ഈ കമ്മ്യൂണിസ്റ്റ്‌കൾ…
കേരളത്തെ താലിബാനാക്കാനുള്ള .. കരാറുകാരാണോ?
അധികാരത്തിന്റെ അകത്തളങ്ങളിലിരുന്ന് സർവ്വസുഖങ്ങളും അസ്വാദിക്കുകയും..
ഒരു ജനതയെ മുഴുവൻ മതഭീകരവാദിയുടെ വെട്ടുമാടാക്കാൻ കൂട്ടുനിന്ന് രാജ്യത്തെ നശിപ്പിക്കുന്നവർ…
വാരിയൻ കുന്നനെക്കാൾ
അപകടകാരികൾ….
അത് സ്പീക്കറായാലും….
ഒരേ തൂവൽ പക്ഷികൾ…ജനിച്ച നാടിനെതിരെ….അന്ന് സ.EMS , മദനിയെ മഹാത്മാവിന് തുല്യനാക്കിയെങ്കിൽ…ഇന്ന് ആദ്യ കേരള താലിബാൻ…
Posted by S. Suresh on Wednesday, August 25, 2021
Discussion about this post