ആലത്തൂര്‍: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പരിഹാസത്തിന് മറുപടിയുമായി രമ്യ ഹരിദാസ് എംപി. തന്റെ ചെലവില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്ന് തെളിയിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് ആണിതെന്നാണ് എംപിയുടെ വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംപി രംഗത്തെത്തിയത്.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നിലമ്പൂരില്‍ ഇല്ല, ആഫ്രിക്കയില്‍ ഉണ്ട്.
ജപ്പാനില്‍ ഉണ്ട്,
നാട്ടിലില്ല.
ഡാമില്‍ ഉണ്ട്,
വീട്ടില്‍ ഇല്ല.
പാര്‍ക്കില്‍ ഉണ്ട്, പാര്‍ക്കിംഗില്‍ ഇല്ല.
ഞാന്‍ ആരാണ് ഗുയ്സ്..?
എന്റെ ചെലവില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്ന് തെളിയിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് നിര്‍ത്തി ,
കരിമ്പുലികളോട് ഏറ്റുമുട്ടി കഴിഞ്ഞെങ്കില്‍ നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നില്ക്കൂ …
Discussion about this post