കബൂൾ: താലിബാൻ ഭീകരരുടെ തോക്കിൻ മുനയിൽ നിന്ന് താലിബാനെ പുകഴ്ത്തുന്ന മാധ്യമ പ്രവർത്തകന്റെ ഗതികേടിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. വീഡിയോയിൽ മാധ്യമ പ്രവർത്തകൻ ഭയന്ന് വിറയ്ക്കുന്നതും ആയുധധാരികളായ ഭീകരർ കാവൽ നിൽക്കുന്നതും വ്യക്തമാണ്.
മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്ന താലിബാന്റെ വാഗ്ദാനം എത്രത്തോളം സുതാര്യമായിരിക്കുമെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.
https://twitter.com/AlinejadMasih/status/1432043625542819842?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1432043625542819842%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fstory%2Ftaliban-press-news-anchor-armed-men-studio-viral-video-afghaistan-1846926-2021-08-30
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ടോളോ ന്യൂസിന്റെ റിപ്പോർട്ടറെയും കാമറാമാനെയും താലിബാൻ ഭീകരർ മർദ്ദിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. നാംഗർഹാറിലും കബൂളിലും ജലാലാബാദിലും താലിബാൻ ഭീകരർ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളും വാർത്തയായിരുന്നു. കഴിഞ്ഞയാഴ്ച സുരക്ഷാ കാരണങ്ങൾ പറഞ്ഞ് താലിബാൻ ഭീകരർ മാധ്യമ പ്രവർത്തകരുടെയും ബന്ധുക്കളുടെയും വീടുകളിൽ വ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു.
ഒരു ജർമ്മൻ മാധ്യമ പ്രവർത്തകന്റെ കുടുംബാംഗത്തെ കഴിഞ്ഞ ദിവസം താലിബാൻ ഭീകരർ വധിച്ചിരുന്നു.
Discussion about this post