ബംഗളൂരു: മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന പ്രമാണമെന്ന് കല്‍ബുര്‍ഗിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പറഞ്ഞു. ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുമ്പോൾ ഭരണഘടനയും സ്ത്രീകളും ഇന്ത്യയില്‍ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്ന കാലംവരെ ഇന്ത്യക്ക് ഡോ. അംബേദ്കര്‍ എഴുതിയ ഭരണഘടനയുണ്ടാകും. തുല്യതയുണ്ടാകും. ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ ഗാന്ധാരത്തില്‍ സംഭവിച്ചതെന്തോ ഇവിടെയും അത് സംഭവിക്കും’- സി.ടി. രവി പറഞ്ഞു.
‘മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന പ്രമാണം. സഹിഷ്ണുതയുള്ളവര്‍ ഭൂരിപക്ഷമായിരിക്കുമ്പോൾ മാത്രമേ മതേതരത്വവും സ്ത്രീകള്‍ക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ. സഹിഷ്ണുതയുള്ളവര്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിലേതിന് സമാനമായ സാഹചര്യമുണ്ടാകും. അവര്‍ ഭൂരിപക്ഷമായാല്‍ ശരീഅത്തിന് വേണ്ടിയാണ് സംസാരിക്കുക, അംബേദ്കര്‍ എഴുതിയ ഭരണഘടനക്ക് വേണ്ടിയായിരിക്കില്ല’. സി.ടി. രവി അഭിപ്രായപ്പെട്ടു.
Discussion about this post