മുംബൈ: പ്രമുഖ നടിയും അന്തരിച്ച നടന് ദിലീപ് കുമാറിന്റെ ഭാര്യയുമായ സൈറ ബാനുവിനെ (77) രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൈറ ബാനുവിന് പിന്നീട് ഹൃദയാഘാതം സംഭവിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍.
ജൂലൈ 7-നായിരുന്നു ദിലീപ് കുമാറിന്റെ വിയോഗം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.
Discussion about this post