വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടിയിലാണ് സംഭവം. പണിക്കൻകുടി സ്വദേശി വലിയപറമ്പില്‍ സിന്ധു(45) വിന്റെ മൃതദേഹം ആണ് അയൽവാസി ബിനുവിന്റെ അടുക്കളയിൽ കണ്ടെത്തിയത്. അടുക്കളയിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ബിനു ഒളിവിലാണ്. മൂന്നാഴ്ചയായി സിന്ധുവിനെ കാണാനില്ലായിരുന്നു.
കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കന്‍കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനു ഒളിവില്‍ പോയി.
ഇതാണ് സിന്ധുവിന്റെ ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തിയത്. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. വെള്ളത്തൂവല്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി.
Discussion about this post