കൊട്ടാരക്കര: പത്തനാപുരത്തിന് പുറമെ കൊട്ടാരക്കരയിലും കെ ബി ഗണേഷ് കുമാറിന് എംഎല്‍എ ഓഫീസ്. കൊട്ടാരക്കരയിലെ കേരള കോണ്‍ഗ്രസ് ബി ഓഫിസിനോട് ചേര്‍ന്നാണ് പുതിയ ഓഫിസ് ആരംഭിച്ചത്.
ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മണ്ഡലത്തില്‍ ഘടക കക്ഷി എംഎല്‍എ സ്വന്തം ഓഫിസ് തുറന്നത് സിപിഎം നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തി ആണ് ഉണ്ടാക്കിയിരിക്കുന്നത്.
നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ടെങ്കിലും തല്ക്കാലം പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടിയെന്നാണ് സൂചന.
അതേസമയം പിതാവ് ബാലകൃഷ്ണപിള്ളയുടെ അസാന്നിദ്ധ്യം നികത്താന്‍ വേണ്ടിയാണ് കൊട്ടാരക്കരയിലെ ഓഫിസെന്നാണ് ഗണേശിന്റെ വാദം.
Discussion about this post