നായര്‍ ബാങ്കിന് സുരേഷ് ഗോപി ഒരു കോടി നല്കിയാല് രണ്ട് കോടി നല്‍കാമെന്ന് മോഹന്‍ലാലിന്റെ വാഗ്ദാനം
ഡല്‍ഹി:ഗ്ലോബല്‍ നായര്‍ ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച എന്‍എസ്എസ് വിരുദ്ധസമ്മേളനത്തില്‍ എല്‍.കെ അദ്വാനി, നടന് സുരേഷ് ഗോപി, തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശമം ഉയര്‍ന്ന യോഗത്തില്‍ ബിജെപിയിലെ പ്രമുഖ നേതാവ് പങ്കെടുത്തത് ചര്‍ച്ചയായിരിക്കുകയാണ്.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഡോക്ടര്‍ ശശിതരൂര്‍ എംപിയും, സംവിധായകന് മേജര്‍ രവിയും പങ്കെടുത്തു.
എല്‍.കെ അദ്വാനിയായിരുന്നു ഉദ്ഘാടകന്‍. എന്‍എസ്എസ് എറണാകുളം കരയോഗം നവതി ആഘോഷങ്ങളുടെ ബ്രോഷന്‍ അദ്വാനി പ്രകാശനം ചെയ്തു. എന്‍എസ്എസ് ഔദ്യോഗിക നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമ്മേളനത്തില്‍ പങ്കെടുത്ത പലരും നടത്തിയത്. എന്നാല്‍ സുരേഷ് ഗോപി ഇത്തരത്തിലുള്ള വിമര്‍ശനമൊന്നും നടത്തിയില്ല.
മന്നത്തു പത്മനാഭന് വിഭാവനംചെയ്ത ‘എല്ലാവര്ക്കും തുല്യത’ എന്ന തത്ത്വം നിറവേറണമെങ്കില്‍ നായന്മാര് സ്വന്തമായ സംവരണതത്ത്വം ആവിഷ്കരിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിനുള്ള ഒരു വഴിയാണ് നൂറോ ഇരുനൂറോ കോടി ആസ്തിയുള്ള നായര്‍ ബാങ്ക്. ജോലിചെയ്തു കിട്ടുന്നതിലെ ഒരംശം നായര്‍ ബാങ്കിനു വിഹിതമായി നല്‍കും. ഞാന്‍ ഒരുകോടി കൊടുത്താല്‍ രണ്ടുകോടി നല്‍കാമെന്നാണ് മോഹന്‍ലാലിന്റെ വാഗ്ദാനം. പ്രിയദര്‍ശനടക്കമുള്ളവര്‍ സഹകരിക്കാമെന്നേറ്റിട്ടുണ്ട്. ലോകമെമ്പാടുമുള്ള നായന്മാരുടെ സാമ്പത്തികസംഗമം ഇതിന്റെ ഭാഗമായി സംഘടിപ്പിക്കണം.
ആരും ചങ്ങനാശ്ശേരിയെ ചോദ്യംചെയ്യേണ്ട. അവര്‍ക്കു കഴിയാതെപോവുന്നത് എന്തെങ്കിലുമുണ്ടെങ്കില്‍ അവിടേക്കു പാഞ്ഞെത്താന്‍ ഗ്ലോബല്‍ എന്‍.എസ്.എസ്സുകാര്‍ക്കു കഴിയണം. നായന്മാര്ക്ക് സംവരണം വേണ്ട, സമ്പ്രദായം മതി എന്ന നിലപാടെടുക്കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ജാതിക്കും മതത്തിനുമൊക്കെ അതീതമായി വാതില്‍ തുറന്നിട്ട സംഘടനയാണ് എന്‍.എസ്.എസ്സെന്ന് ശശി തരൂര്‍ എം.പി. പറഞ്ഞു. ചിലര്‍ ഗുരുവിനെ ഒരു ജാതിയിലേക്കുമാത്രം ചുരുക്കുന്ന ഇക്കാലത്ത് ജാതിക്കും മതത്തിനുമൊക്കെ അതീതമായ പ്രവര്‍ത്തനമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്, രാഷ്ട്രപതിയുടെ മാധ്യമസെക്രട്ടറി വേണു രാജാമണി, ഗ്ലോബല്‍ എന്‍.എസ്.എസ്. പ്രസിഡന്റ് വിശ്വനാഥന് വെണ്ണിയില്‍, സെക്രട്ടറി ജനറല്‍ എം.കെ.ജി.പിള്ള തുടങ്ങിയവരും സംസാരിച്ചു.
Discussion about this post