Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കരിപ്പൂർ മോഡൽ ‘പൊട്ടിക്കല്‍’ തിരുവനന്തപുരത്തും; സ്വർണം ശരീരത്തില്‍ ക്യാപ്‌സൂളാക്കി കടത്തി

by Brave India Desk
Sep 7, 2021, 12:19 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കരിപ്പൂര്‍ മാതൃകയില്‍ സ്വര്‍ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും. സ്വര്‍ണക്കടത്ത് സംഘം രഹസ്യമായി വിമാനത്താവളങ്ങള്‍ വഴി രാജ്യത്തേക്ക് കടത്തുന്ന സ്വര്‍ണം വിവരം ചോര്‍ത്തി നല്‍കി മറ്റൊരു സംഘം തട്ടിയെടുക്കുന്നതിനെയാണ് സ്വര്‍ണം ‘പൊട്ടിക്കല്‍’എന്ന് വിളിക്കുന്നത്.

തിരുവനന്തപുരത്ത് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ വടക്കന്‍കേരളത്തില്‍ സാധാരണ നടക്കുന്ന സ്വര്‍ണം ‘പൊട്ടിക്കല്‍’ മാതൃകയില്‍ തന്നെയായിരുന്നുവെന്ന് പോലീസ് കസ്റ്റംസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ചേരി സംഘത്തിനായി കൊണ്ടുവന്ന സ്വര്‍ണം ഇരിട്ടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ തട്ടിയെടുക്കുകയായിരുന്നു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

വടക്കന്‍ കേരളത്തില്‍ പലപ്പോഴും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ സ്വര്‍ണം പൊട്ടിക്കല്‍ നടക്കാറുള്ളത് പരസ്യമായ രഹസ്യമാണ്. മുമ്പ് മറ്റ് സംഘത്തിന്റെ വിവരങ്ങള്‍ കസ്റ്റംസിന് ചോര്‍ത്തി നല്‍കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അതിനൊപ്പം ചെറിയ അളവിലുള്ള സ്വര്‍ണം കടത്തുകാര്‍ കാരിയറായി വരുന്ന ആളിനെ തട്ടിക്കൊണ്ട് പോയടക്കം കൈവശപ്പെടുത്തുന്ന രീതികളും വര്‍ധിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ മറ്റൊരു സംഘത്തിന്റെ സ്വര്‍ണം കൈവശപ്പെടുത്തുന്നത് വലിയ റിസ്‌കാണെങ്കിലും അതുവഴി ലഭിക്കുന്ന ലാഭം സ്വയം കടത്തുന്നതിനേക്കാള്‍ കൂടുതലാണ്. പലപ്പോഴും ക്വട്ടേഷന്‍ സംഘങ്ങളാണ് ഇത്തരത്തില്‍ കാരിയര്‍മാരെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നത്. വടക്കന്‍ കേരളത്തില്‍ നടക്കുന്ന രീതികള്‍ തിരുവനന്തപുരത്തേക്കും വ്യാപിക്കുമെന്ന് പോലീസ് കരുതിയിരുന്നില്ല. ഇത് വ്യാപകമായാല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകുകയും അതുവഴി അതിക്രമങ്ങള്‍ കൂടുമോയെന്നും പോലീസ് ഭയക്കുന്നുണ്ട്.

തിരുവനന്തപുരം കല്ലറ സ്വദേശിയായ അല്‍ അമീന്‍ വഴിയാണ് മഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് സംഘം സ്വര്‍ണം കടത്തിയത്. അല്‍ അമീന്‍ വഴി സ്വര്‍ണം കടത്തുന്ന വിവരം അറിഞ്ഞ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് സ്വര്‍ണം കൂടുതല്‍ തുക വാഗ്ദാനംചെയ്ത് കൈവശപ്പെടുത്തിയത്. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന അല്‍ അമീനെ സ്വര്‍ണക്കടത്തുസംഘവുമായി പരിചയപ്പെടുത്തിയത് ദുബായില്‍ നേരത്തേ തൊട്ടടുത്ത സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന സാബിത്ത് എന്ന സുഹൃത്താണ്. ഓഗസ്റ്റ് 13ന് ദുബായില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നപ്പോള്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്ത് അല്‍ അമീനെ കടത്തിക്കൊണ്ടു പോയതും ഇരിട്ടി സ്വദേശി സാബിത്തും സംഘവുമാണ്.

ഈ സമയം മഞ്ചേരി സംഘം വിമാനത്താവളത്തിനു പുറത്ത് സ്വര്‍ണത്തിനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും അല്‍ അമീനെ കാണാതെ വന്നതോടെയാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി ഇവര്‍ അറിഞ്ഞത്. തുടര്‍ന്ന് മഞ്ചേരി സംഘം അല്‍ അമീന്റെ വീട്ടിലെത്തി ബഹളം വെച്ചു. തങ്ങളുടെ സ്വര്‍ണം ഇയാളുടെ കൈയിലുണ്ടെന്ന് സംഘം പറഞ്ഞു. അപ്പോള്‍ മാത്രമാണ് അല്‍ അമീന്‍ നാട്ടിലെത്തിയത് വീട്ടുകാര്‍ പോലുമറിഞ്ഞത്. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കി.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കേണ്ടത് കസ്റ്റംസും കേന്ദ്ര ഏജന്‍സികളുമായതിനാല്‍ പോലീസ് ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര ഏജന്‍സികള്‍ക്കു നല്‍കിയിട്ടുണ്ട്. 300 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നതെന്നാണ് അല്‍ അമീന്റെ മൊഴി. ഇത് അന്വേഷണസംഘങ്ങള്‍ വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു കിലോയോളം സ്വര്‍ണ്ണമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.

സംഭവത്തില്‍ കസ്റ്റംസ് ഇതുവരെ കേസെടുത്തിട്ടില്ല. കസ്റ്റംസ് പ്രിവന്റീവ് ആന്‍ഡ് നര്‍ക്കോട്ടിക് യൂണിറ്റ് സൂപ്രണ്ട് ടി.ആര്‍.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച അല്‍ അമീന്റെ മൊഴിയെടുത്തിരുന്നു. സ്വര്‍ണം സാബിത്തിന്റെയും അജ്മലിന്റെയും കൈവശമാണെന്നാണ് അല്‍ അമീന്‍ പറയുന്നത്.

Tags: Karippur Gold Smuggling Casegold smuggling in thiruvananthapuramgold smuggling
Share7
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies