Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രേഖകള്‍ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കി; വോഡഫോണ്‍ ഐഡിയക്ക് എതിരെ കേസ്; ഉപഭോക്താവിന്‌ 28 ലക്ഷം രൂപ പിഴ നൽകാൻ വിധി

by Brave India Desk
Sep 14, 2021, 01:19 pm IST
in India
Share on FacebookTweetWhatsAppTelegram

ജയ്‌പൂർ: രേഖകള്‍ കൃത്യമായി പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയതിനെ തുടര്‍ന്ന് വൊഡഫോണിനെതിരേ കേസ്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഐടി വകുപ്പാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിം കാര്‍ഡ് ഉപഭോക്താവിന്റെ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. ശരിയായ പരിശോധനയില്ലാതെ വേറെ ആൾക്ക് ‘വി’ നല്‍കിയ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വഴി നിയമവിരുദ്ധമായി ഫണ്ടുകള്‍ അയാളുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഈ രീതിയില്‍ 68.5 ലക്ഷം രൂപ നഷ്ടപ്പെട്ട ഉപഭോക്താക്കളില്‍ ഒരാള്‍ക്ക് 27,53,183 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി.

2017 മേയ് മുതലാണ് കേസ് ആരംഭിച്ചത്, കൃഷ്ണ ലാല്‍ നെയ്ന്‍ എന്ന വ്യക്തി ഹനുമാന്‍ഗഡില്‍ പരാതി നല്‍കി. അദ്ദേഹത്തിന് ഒരു പുതിയ നമ്പര്‍ ലഭിച്ചു, പക്ഷേ നിരവധി പരാതികള്‍ നല്‍കിയിട്ടും അത് സജീവമായില്ല. ജയ്പൂര്‍ സ്റ്റോറില്‍ തന്റെ പരാതി എടുക്കുകയും നമ്പര്‍ സജീവമാക്കുകയും ചെയ്തപ്പോള്‍ അഞ്ച് ദിവസം കഴിഞ്ഞു. ഇതിനിടെ ഡ്യൂപ്ലിക്കേറ്റ് സിമ്മുള്ള പ്രതി ഒടിപി വഴി അനധികൃതമായി പണം തട്ടിയെടുത്തു.

Stories you may like

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

സംഭവം പ്രശ്‌നമായതിനെ തുടര്‍ന്ന് പരാതിക്കാരന് പ്രതി 44 ലക്ഷം തിരികെ നല്‍കിയപ്പോള്‍ 27.5 ലക്ഷം രൂപ കിട്ടാക്കടമായി തുടര്‍ന്നു. ഇതോടെയാണ് വോഡഫോണ്‍ ഐഡിയയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് ഫയല്‍ ചെയ്തത്. കമ്പനിയെ കുറ്റക്കാരനാക്കുകയും പരാതിക്കാരന് തുക നല്‍കാന്‍ കമ്പനിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തത് ഇങ്ങനെയാണ്. ‘വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 27,53,183 രൂപ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു മാസത്തിനുള്ളില്‍ നിക്ഷേപിക്കണം, അല്ലാത്തപക്ഷം 10 ശതമാനം പലിശ നല്‍കേണ്ടി വരും. ഐടി ഡിപ്പാര്‍ട്ട്മെന്റ് അഡ്ജക്ടിംഗ് ഓഫീസറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ അലോക് ഗുപ്ത പുറപ്പെടുവിച്ച സെപ്റ്റംബര്‍ 6 ലെ ഉത്തരവ് പ്രകാരമാണിത്. പണമടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്.

വ്യക്തിഗത ഡാറ്റ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വിതരണം ചെയ്യുന്നതും പുതിയ സിം കാര്‍ഡ് സജീവമാക്കുന്നതിലെ കാലതാമസവുമാണ് വൊഡാഫോണിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്.

Tags: IDEA VODAFONESim card adharsimcase against idea vodafone companyDuplicate sim
Share13TweetSendShare

Latest stories from this section

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

ലോക നേതാക്കൾ ഇന്ത്യയിലേക്ക് ; ബ്രസീൽ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ലോക നേതാക്കൾ ഇന്ത്യയിലേക്ക് ; ബ്രസീൽ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

Discussion about this post

Latest News

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies