പാകിസ്ഥാനിൽ പരിശീലനം നേടിയ രണ്ട് പേരുൾപ്പെടെ ആറ് ഭീകരരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് ചൊവ്വാഴ്ച അറിയിച്ചു. ഇവരിൽ നിന്ന് ആർഡിഎക്സ് പിടിച്ചെടുത്തു.
ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ സ്ഫോടകവസ്തുക്കളും തോക്കുകളും ഓപ്പറേഷനിൽ കണ്ടെത്തിയതായി ഡിസിപി സ്പെഷ്യൽ സെൽ ഓഫീസർ പ്രമോദ് കുശ്വാഹ പറഞ്ഞു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പ്രയാഗ്രാജ്, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളെ തുടർന്നായിരുന്നു അറസ്റ്റ്.
ആറ് പേരിൽ മുഹമ്മദ് ഒസാമ, ഷീജാൻ എന്നിവർക്ക് പാകിസ്ഥാനിൽ പരിശീലനം കിട്ടി. ഭീകരർക്ക് അധോലോകവുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഭീകരർ എന്തോ വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Discussion about this post