കോട്ടയം: രാജ്യസഭാ എംപി സുരേഷ്ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ ബിഷപ്പിൻറെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലായിരുന്നു ബിഷപ്പ് ഹൌസിലെ കൂടിക്കാഴ്ച. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അദ്ദേഹം എത്തിയത്.
സാമൂഹിക വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ”ബിഷപ്പിനെ കണ്ടത് രാഷ്ട്രീയക്കാരനായിട്ടല്ല എം പി എന്ന നിലയിലാണ്. ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ല. ഒരു മത വിഭാഗത്തിനെയും പരാമർശിച്ചിട്ടില്ല. ചില പ്രവർത്തനങ്ങളെ പരാമർശിച്ചിട്ടുണ്ടാകാം. എന്നാൽ, തീവ്രവാദത്തിനെതിരെ പറയുന്നത് ഏതെങ്കിലും മതത്തിനെതിരായി തെറ്റിദ്ധരിച്ചാൽ എന്ത് ചെയ്യാൻ പറ്റും” സുരേഷ് ഗോപി പറഞ്ഞു.
നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല. നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.












