പാരിസ്: 2020ലെ ഫ്രാന്‍സ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും, ഐസിസിന്റ പ്രധാന നേതാക്കന്മാരില്‍ ഒരാളുമായ അദ്നാന്‍ അബു വാഹിദ് അല്‍ സഹ്രാവിയെ വകവരുത്തിയെന്ന് ഫ്രാന്‍സ്. തീവ്രവാദത്തിനെതിരെയുള്ള മറ്റൊരു വിജയമാണ് സഹ്രാവിയുടെ അന്ത്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.
പടിഞ്ഞാറന്‍ ആഫ്രിക്ക കേന്ദ്രീകരിച്ചായിരുന്നു സഹ്രാവിയുടെ പ്രവര്‍ത്തനങ്ങള്‍. 2017ല്‍ നിരവധി അമേരിക്കന്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനും 2020ല്‍ ഫ്രാന്‍സില്‍ ആറ് സന്നദ്ധപ്രവര്‍ത്തകരും ഒരു നൈജീരിയന്‍ ഡ്രൈവറും കൊല്ലപ്പെട്ട ആക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് സഹ്രാവിയാണെന്ന് മാക്രോണ്‍ പറഞ്ഞു.
Discussion about this post