ഗോമാംസ വിവാദത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല
ദാദ്രി കൊലപാതകത്തില്‍ യുപി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. കൊലപാതക കാരണത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഗോമാസം കഴിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകം എന്ന ആരോപണത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
യുപിയിലെ ദാദ്രിയില്‍ പ്രകോപിതരായ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് മധ്യവയസ്ക്കനായ ഗൃഹനാഥന് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഏഴ് ഗ്രാമീണരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഗോംമാസം കഴിക്കുകയും, സൂക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മധ്യവയസ്ക്കനെ കൊന്നതെന്ന വിവാദം രാജ്യമെമ്പാടും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്ന് സൂചിപ്പിക്കുകയാണ് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് നല്കിയ റിപ്പോര്‍ട്ട്.
സംഭവത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വര്‍ഗീയസംഘര്‍ഷങ്ങള്‍ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ മുളയിലേ നുള്ളണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രമസമാധാനം സംസ്ഥാന വിഷയമാണെങ്കിലും ഉത്തര്‍പ്രദേശിലെ ദാദ്രിയിലുള്പ്പടെ രാജ്യത്ത് പല സ്ഥലങ്ങളിലും അടുത്തകാലത്ത് നടന്ന സാമുദായികനിറമുള്ള സംഭവങ്ങളില്‍ മന്ത്രാലയത്തിന് ആശങ്കയുണ്ടെന്നും സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചിപ്പിക്കുന്നു.
Discussion about this post