തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. ഒരോ കാലഘട്ടത്തിലെയും മേഖലയിലെയും സ്വാധീനം അംഗീകരിക്കപ്പെടുമെന്നും പുതിയ സംഭവവികാസങ്ങള്‍ തുല്യനീതി കിട്ടാത്തതിലുള്ള പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പി ബന്ധം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് രാജഗോപാല്‍ പറഞ്ഞു. എസ.്എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി വെള്ളാപ്പള്ളിയെ പരിഗണിക്കാന്‍ ദേശീയ നേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിന് അസംതൃപ്തിയാണുള്ളത്.
Discussion about this post