കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ടവര്‍ക്ക് ചികിത്സാ ധനസഹായത്തിനായി സഹായ നിധി തുടങ്ങും, എല്ലായിടത്തും തര്‍ക്ക പരിഹാര കേന്ദ്രങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്, തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനത്ത് വൈ-ഫൈ സൗകര്യം, വര്‍ഷത്തിലൊരിക്കല്‍ പ്രവാസി സംഗമം എന്നിവയാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍.
അരുവിക്കര തിരഞ്ഞെടുപ്പില്‍ കണ്ട ഐക്യം നിലനിറുത്തിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തിളക്കമാര്‍ന്ന വിജയം യു.ഡി.എഫിന് കൈവരിക്കാനാവുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു.
നേതാക്കള്‍ ചാനല്‍ ചര്‍ച്ചകള്‍ മാറ്റിവച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണം. സീറ്റുകളുടെ കാര്യത്തില്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണം. സീറ്റ് സംബന്ധിച്ച തര്‍ക്കം മാദ്ധ്യമങ്ങളിലൂടെ പരസ്യമാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആന്റണി നിര്‍ദ്ദേശിച്ചു.
Discussion about this post