പാറ്റ്ന: സംവരണവിഷയം പ്രചരണമാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട ആര്‍ജെഡി-ജെഡിയു സഖ്യത്തിന് തിരിച്ചടിയായി ലാലു പ്രസാദ് യാദവിന്റെ ബീഫ് നിരോധനത്തിനെതിരായ പ്രസ്താവന. പാവപ്പെട്ട ജനങ്ങള്‍ അവരുടെ വിശപ്പ് മാറ്റാന്‍ മാട്ടിറച്ചി കഴിക്കും, രാജ്യത്തിന് പുറത്തുള്ളവരും ബീഫ് കഴിക്കുന്നവരാണ്..എന്തിന് ഹിന്ദുക്കളും ബീഫ് കഴിക്കുന്നു, മാട്ടിറച്ചിയും ആട്ടിറച്ചിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്നിങ്ങനെയായിരുന്നു ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന. യുപിയിലെ ദാദ്രിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ബിജെപി ബീഹാറില്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി കഴിഞ്ഞു.
ഗോപാലകനെന്നതില് അഭിമാനം പ്രകടിപ്പിക്കുന്ന ലാലു പ്രസാദ് യാദവ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ആരോപിച്ചു. താന്‍ പശുവിറച്ചി കഴിക്കുമോ എന്ന് ലാലു വ്യക്തമാക്കണം. ബിജെപി അധികാരത്തിലെത്തിയാല്‍ ഗോഹത്യ നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.
ജാതി സമവാക്യങ്ങളും ഹിന്ദു വികാരവും ശക്തമായ ബീഹാറില്‍ ബീഫ് എല്ലാവരും കഴിക്കുമെന്ന ലാലുവിന്റെ പ്രസ്താവന പാര്‍ട്ടി അണികളിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഗോമാംസം നിരോധിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞത് ബീഹാര്‍ തെരഞ്ഞെടുപ്പിനെ കൂടി മുന്നില്‍ കണ്ടാണ്. ഈ സാഹതര്യത്തില്‍ ബീഫ് നിരരോധനത്തിനെതിരെ ലാലു പരസ്യ നിലപാടെടുത്തത് സഖ്യകക്ഷികള്‍ക്കും തലവേദനയായിട്ടുണ്ട്.
Discussion about this post