അമൃത്സര്‍: പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നിനാണ് ചടങ്ങ്.ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുക്കും.ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെയും ക്ഷണിച്ചിട്ടുണ്ട്.
ഉപമുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭാ പ്രഖ്യാപനം ഉടനുണ്ടാകും.സംസ്ഥാനത്തെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിംഗ് ചന്നി. അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2022 മാര്‍ച്ച് വരെയാണ് നിയമസഭയുടെ കാലാവധി.
ഭരിക്കാന്‍ ആറുമാസം മാത്രംകിട്ടുന്ന ചന്നിയുടെ നേതൃത്വത്തിലായിരിക്കും കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിഖ്, ദളിതരുടെ വോട്ട് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നീക്കം. ചന്നിയ്ക്ക് എതിരായ മീടു കേസ് ചൂണ്ടിക്കാണിച്ച് ബി ജെ പി വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post