കിളിമാനൂര്‍: എട്ടുവയസ്സുകാരിയായ ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികന് പിടിയില്‍. കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
താളിക്കുഴി കമുകിന്‍കുഴി സ്വദേശിയായ ശിവജിയെയാണ് (62) കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post