ഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിക്കെതിരേ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ. മീ ടൂ ആരോപണ വിധേയനായ ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് രേഖ ശര്‍മ പറഞ്ഞു.
മീ ടൂ ആരോപണത്തില്‍പ്പെട്ട ഒരാളാണ് മുഖ്യമന്ത്രിയായതെന്ന് ഓര്‍ക്കണം. അതും ഒരു വനിത നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലൂടെ. ചന്നിയെ പുറത്താക്കാനുളള നടപടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിക്കണമെന്നും രേഖ ശര്‍മ ആവശ്യപ്പെട്ടു.
2018-ല്‍ മീടു ആരോപണം ചന്നിക്കെതിരെ ഉയര്‍ന്നുവന്നിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു മോശം സന്ദേശം അയച്ചെന്ന ആരോപണമാണ് ഉയര്‍ന്നത്.
Discussion about this post