ഡല്‍ഹി: സി.പി.ഐ നേതാവ് കനയ്യ കുമാറും രാഷട്രീയ അധികാര്‍ മഞ്ച് എം.എല്‍.എ ജിഗ്നേഷ് മേവാനിയും സെപ്തംബര്‍ 28 (ചൊവ്വാഴ്ച)ന് കോണ്‍ഗ്രസില്‍ ചേരും. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നേരത്തെ ഇരുവരും ഒക്ടോബര്‍ രണ്ടിന് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു വാര്‍ത്തകള്‍.
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുല്‍ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിര്‍ണായക കൂടിക്കാഴ്ചകളും നടന്നത്. ദളിത് രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ജിഗ്നേഷ് നേതൃത്വവുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ഗുജറാത്തില്‍ ജിഗ്നേഷ് മത്സരിച്ചുജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
2019 തെരഞ്ഞെടുപ്പില്‍ ഒരുകാലത്ത് സി.പി.ഐയുടെ കോട്ടയായിരുന്ന ബിഹാറിലെ ബേഗുസരായിയില്‍ കനയ്യകുമാര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാര്‍ഥിയായ ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.
Discussion about this post