ചെങ്ങന്നൂര്‍: നികുതി വെട്ടിച്ചു കടത്തിയ സ്വര്‍ണം പിടികൂടി. കായംകുളത്തു നിന്ന് നികുതി വെട്ടിച്ചു കടത്തിയ 23.75ലക്ഷം രൂപ വില വരുന്ന 505.76 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്റലിജന്‍സ് വി.അജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ടി.ഒ ജെ. ഉദയകുമാര്‍, എ.എസ്.ടി. ഒ മാരായ ആര്, പ്രമോദ്. ഡി.രാജേഷ്, പി.എന്‍.ഷബ്ന, എസ്.രാധിക, കെ.എസ്.സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
സെക്ഷന്‍ 129 പ്രകാരം നികുതി പിഴ ഇനത്തില്‍ 1.42ലക്ഷം രൂപ അടക്കാന്‍ നോട്ടീസ് നല്കി.
Discussion about this post