ഹര്‍ത്താലിനിടെ തിരുവനന്തപുരത്തും കോഴിക്കോടും അക്രമം. അയണിമൂടിലും കോഴിക്കോട് നടക്കാവ് ഏഷ്യാനെറ്റ് ബ്രോഡ് ബാന്‍ഡ് ഓഫിസിലും ആണ് അക്രമം നടന്നത്.
തിരുവനന്തപുരം അയണിമൂടില്‍ പമ്പ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി. ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് സംഭവം. പമ്പ് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് വനിത ജീവനക്കാരെയടക്കം ആക്രമിക്കുകയായിരുന്നു.
നരുവാമൂട് പോലീസില്‍ ഹരിപ്രകാശ് പരാതി നല്കി.
കോഴിക്കോട് നടക്കാവ് ഏഷ്യാനെറ്റ് ബ്രോഡ് ബാന്‍ഡ് ഓഫിസിലും ഹര്‍ത്താല്‍ അനുകൂലികളുടെ അതിക്രമം നടന്നു. ഓഫീസ് അടപ്പിക്കാനെത്തിയവര്‍ ജീവനക്കാരെ തടയുകയായിരുന്നു.
Discussion about this post