മുംബൈ: ആർ എസ് എസിനും വി എച്ച് പിക്കും എതിരായ വിദ്വേഷ പരാമർശത്തിന്റെ പേരിൽ ഗാനരചയിതാവ് ജാവേദ് അക്തർ ഹാജരാകണമെന്ന് താനെ കോടതി. നവംബർ 12ന് മുൻപായി ഹാജരാകണമെന്ന് കാട്ടി അക്തറിന് കോടതി നോട്ടിസ് അയച്ചു. ആർ എസ് എസ് പ്രവർത്തകൻ വിവേക് ചമ്പനേർക്കർ ഫയൽ ചെയ്ത മാനനഷ്ട കേസിലാണ് നോട്ടീസ്.
ആർ എസ് എസിനെയും വി എച്ച് പിയെയും ജിഹാദി സംഘടനയായ താലിബാനോട് ഉപമിച്ച അക്തറിന്റെ പ്രസ്താവന തനിക്കും സംഘടനക്കും അപകീർത്തിയുണ്ടാക്കി എന്നാണ് ഹർജിക്കാരന്റെ പരാതി. അക്തറുടെ പരാമർശം രാജ്യത്തിനും ഹൈന്ദവ സംസ്കാരത്തിനും അപമാനകരമാണെന്നും ഹർജിക്കാരൻ പറയുന്നു.
അതേസമയം വിവാദ പരാമർശത്തിനെതിരെ നേരത്തെ ബിജെപി ജാവേദ് അക്തറുടെ മുംബൈയിലെ വസതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Discussion about this post