ഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അമരീന്ദര്‍ ഇന്ന് ഡോവലിനേയും കണ്ടത്. അമരീന്ദര്‍ ബി.ജെ.പിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിത് ഷാ, അജിത് ഡോവല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച.
ബുധനാഴ്ച രാത്രി അമിത് ഷായുമായി ഒരു മണിക്കൂറോളം അമരീന്ദര്‍ സിങ് ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അംബിക സോണി, കമല്‍നാഥ് എന്നിവര്‍ അമരീന്ദറിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.
കര്‍ഷക പ്രതിഷേധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അമിത് ഷായെ കണ്ടതെന്നാണ് അമരീന്ദറിന്‍റെ വിശദീകരണം.
Discussion about this post