Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബിരുദദാന ചടങ്ങിന് ആണ്‍കുട്ടികള്‍ക്ക് മുണ്ടും ജുബ്ബയും പെണ്‍കുട്ടികള്‍ക്ക് കേരളസാരി; പുറത്തിറങ്ങും ‘കേരള’ ഡോക്ടര്‍മാര്‍

by Brave India Desk
Oct 1, 2021, 09:53 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: കനം കുറഞ്ഞ പലക ഒട്ടിച്ച പോലൊരു കറുത്ത തൊപ്പിയും പാദംവരെ എത്തുന്ന കറുത്ത ഗൗണും ഇട്ടു വന്നാലേ മെഡിസിൻ ബിരുദം സ്വീകരിക്കാനാവൂെയന്ന കാഴ്‌ചപ്പാടിന് ഭേദഗതി. കേരള ആരോഗ്യ സർവകലാശാലയാണ് ബിരുദദാനച്ചടങ്ങിനു വേഷം മാറ്റി നിശ്ചയിച്ചത്. ആൺകുട്ടികൾ മുണ്ടും ജുബ്ബയും, പെൺകുട്ടികൾ കേരള സാരിയും ബ്ലൗസും.

ഒക്ടോബർ അഞ്ചിന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ, പുതിയ ഡോക്ടർമാരെ പ്രഖ്യാപിക്കുന്ന ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം. കേരള സാരിയിൽ പ്രൊ-ചാൻസലറായ ആരോഗ്യമന്ത്രി വീണാ ജോർജും ഉണ്ടാവും. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല, ബിരുദദാന വേഷവിധാനം തദ്ദേശീയ ശൈലിയിലേക്ക് മാറ്റുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം 50 വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് ചടങ്ങ്.

Stories you may like

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

ആൺകുട്ടികളും പെൺകുട്ടികളും 2.8 മീറ്റർ നീളമുള്ള കസവുവേഷ്ടിയും തോളിൽ ധരിക്കും. വേഷ്ടി സർവകലാശാല തന്നെ വാങ്ങി നൽകും. അത് അവർക്കു തന്നെ എടുക്കാം. ബാക്കി വേഷങ്ങൾ കുട്ടികൾ തന്നെ വാങ്ങണം. ആൺകുട്ടികൾക്ക് വെള്ള, അല്ലെങ്കിൽ ഇളംമഞ്ഞ കലർന്ന വെള്ളഷർട്ടാണ് വേണ്ടത്. പെൺകുട്ടികൾക്ക്‌ കേരളസാരിക്ക് ഇളംമഞ്ഞ കലർന്ന വെള്ള ബ്ലൗസാണ് നിർദേശിച്ചിരിക്കുന്നത്. സാരിക്കും ബ്ലൗസിനും വർണാഭമായ ബോർഡറുകളാവാം.

റാങ്ക് ജേതാക്കൾ, അവാർഡ് അടക്കമുള്ള മികവുകൾ നേടിയവർ എന്നിങ്ങനെയുള്ള 50 കുട്ടികളെയാണ് ചടങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോ, നഴ്‌സിങ്, ഫാർമസി, ലബോറട്ടറി ടെക്‌നോളജി തുടങ്ങിയ മേഖലകളിൽനിന്ന് 15,000 ബിരുദ, ബിരുദാനന്തര വിദ്യാർഥികളാണ് ഇക്കുറി പുറത്തിറങ്ങുന്നത്. തത്‌സമയ സംപ്രേഷണം സർവകലാശാലയുടെ വെബ്‌സൈറ്റിലെ യു ട്യൂബ് ലിങ്കിലൂടെ ഉണ്ടാവും.

ഇത്രനാളും ചെന്നൈയിലെ ഒരു കമ്പനിയാണ് ഗൗണും തൊപ്പിയും സർവകലാശാലയിൽ എത്തിച്ചിരുന്നത്. കോവിഡുകാലത്തിത് ശരിയല്ല എന്ന കാഴ്‌ചപ്പാടാണ് പുതിയ തീരുമാനത്തിന് കാരണമായത്. 12-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ സർവകലാശാലകൾ തുടങ്ങിയപ്പോൾ മുതലുള്ള ശൈലിയാണ് ബ്രിട്ടീഷുകാർ ഭരിച്ച രാജ്യങ്ങളും പിന്തുടർന്നത്. ഇത് മാറ്റണമെന്ന് യു.ജി.സി. 2019-ൽ നിർദേശം നൽകിയിരുന്നു. ഇതുവരെ ആരും ഇത് നടപ്പാക്കിയിരുന്നില്ല. ”ഗൗണും തൊപ്പിയും നമ്മുടെ നാടിന് ഇണങ്ങാത്ത ശൈലിയാണ്. പുതിയ മാറ്റത്തെ കുട്ടികൾ സ്വാഗതം ചെയ്തിട്ടുണ്ട്”- ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു .

 

Tags: Kerala Medical Students
Share1
Tweet
Send
Share

Latest stories from this section

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

Latest News

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies