ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ളയുടെ എസ്കോര്‍ട്ട് വാഹനത്തില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. ഫയര്‍ ആന്‍ഡ് റെസ്ക്യൂ വാഹനത്തിന്റെ പിറകില്‍ ആംബുലന്‍സ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കോഴിക്കോട് കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ വെള്ളിയാഴ്ച 7 മണിയോടെയായിരുന്നു സംഭവം. മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ വാഹനത്തിലാണ് കോഴിക്കോട് ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലന്‍സ് ഇടിച്ചത്.
ഫയര്‍വാഹനം പെട്ടെന്ന് നിര്‍ത്തിയതാണ് അപകട കാരണം. കോഴിക്കോട് നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍.
Discussion about this post