Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ട്രംപിന്റെ ബലഹീനത നന്നായി ഉപയോഗപ്പെടുത്തിയ റഷ്യന്‍ പ്രസിഡന്റിന്റെ വിവരങ്ങളും മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ചൂടന്‍ ലീലാ വിലാസങ്ങളുമായി വൈറ്റ് ഹൗസിലെ പഴയ ജീവനക്കാരി

by Brave India Desk
Oct 3, 2021, 02:10 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്ത്രീകള്‍ ഒരു ബലഹീനതയാണെന്ന് ലോകം മുഴുവന്‍ അറിയാം. സുന്ദരികളെ കണ്ടാല്‍ അദ്ദേഹം വെറുതേ വിടാറില്ല. അവര്‍ പറഞ്ഞാല്‍ എന്തുകാര്യവും സാധിച്ചുകൊടുക്കുകയും ചെയ്യും. ട്രംപിന്റെ ഈ ബലഹീനത നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. ഇക്കാര്യം ഉദാഹരണ സഹിതം വ്യക്തമാക്കുകയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച സ്റ്റെഫാനി ഗ്രിഷാം. ട്രംപ് ഭരണകാലത്ത് ഒന്‍പത് മാസക്കാലം പ്രസ് സെക്രട്ടറിയായിരുന്ന ഗ്രിഷാം എഴുതിയ ‘ഐ വില്‍ ടേക്ക് യുവര്‍ ക്വസ്റ്റ്യന്‍ നൗ’ എന്ന പുസ്തകത്തിലാണ് ട്രംപിന്റെ വീക്ക്‌നെസില്‍ കയറിപ്പിടിച്ചുള്ള പുടിന്റെ തന്ത്രങ്ങളെക്കുറിച്ച്‌ വിവരിക്കുന്നത്.

2019 ലെ ജി 20 ഉച്ചകോടിയില്‍ സുന്ദരിയായ ദ്വിഭാഷിയെ പുടിന്‍ തനിക്കൊപ്പം കൊണ്ടുവന്നത് ട്രംപിനെ കറക്കിയെടുക്കാനായിരുന്നുവെന്നാണ് സ്റ്റെഫാനി പറയുന്നത്. നീണ്ട മുടിയും സുന്ദരമായ കണ്ണുകളും സ്വര്‍ണത്തിന്റെ നിറവുമുളള അതിമനോഹരിയെ ഉച്ചകോടി തുടങ്ങിയതുമുതല്‍ ട്രംപ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മറ്റുരാഷ്ട്ര നേതാക്കള്‍ ചുറ്റും ഉണ്ടെന്നതുപോലും മറന്നാണ് പുടിന്റെ ദ്വിഭാഷിയെ ട്രംപ് നോക്കിയിരുന്നത്. ഇതെല്ലാം കണ്ട് സമീപത്ത് ഊറിച്ചിരിച്ച്‌ പുടിനുമുണ്ടായിരുന്നു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

അന്നത്തെ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അത് തെളിയിക്കുന്നുമുണ്ട്. കൂടിക്കാഴ്ചകളില്‍ ട്രംപിന് നേരേ എതിര്‍ദിശയില്‍ തന്നെ ആ സുന്ദരിയെ ഇരുത്താനും പുടിന്‍ ശ്രദ്ധിച്ചിരുന്നു എന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനൊപ്പം ട്രംപിനെ ചൊല്‍പ്പടിക്ക് നിറുത്താന്‍ മുന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ പുടിന്‍ പുറത്തെടുത്ത മറ്റുവഴികളെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്. തനിക്ക് അനുകൂലമായ പല കാര്യങ്ങളും ഇതിലൂടെ പുടിന്‍ നേടിയെടുത്തു എന്നാണ് കരുതുന്നത്.

തനിക്ക് ട്രംപില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും സ്റ്റെഫാനി പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ഒരിയ്ക്കല്‍ തന്നെ വിളിച്ച്‌ ട്രംപ് തന്റെ ലിംഗത്തിന്റെ പ്രത്യേകതകളെ കുറിച്ച്‌ വര്‍ണിച്ചിരുന്നുവെന്നും താന്‍ കിടപ്പറയില്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് കാമുകനോട് ചോദിച്ചെന്നുമാണ് സ്റ്റെഫാനി പറയുന്നത്. അതേസമയം, പുസ്തകത്തില്‍ പറയുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നാണ് ട്രംപിന്റെ വക്താവ് പറയുന്നത്. ‘അസന്തുഷ്ടയായ മുന്‍ ജീവനക്കാരി’ എന്നാണ് ട്രംപിന്റെ വക്താവ് സ്റ്റെഫാനിയെ വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ കുടുംബത്തെ കുറിച്ചുള്ള നുണകള്‍ വില്‍ക്കുവാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിക്കുന്നു.

Tags: Vladimr PutinDonald Trump
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies