അടൂര്‍: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ അടൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം വാഴോട്ടുവീട്ടില്‍ എസ്. കല(49)യാണ് മരിച്ചത്. ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിച്ച് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനു ശേഷം വൈകിട്ട് കലയുടെ ഭര്‍ത്താവ് ജയകുമാറിനെ ഒരു തവണ മാത്രം കാണിച്ചു. അപ്പോള്‍ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല.
എന്നാല്‍ രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടു.തുടര്‍ന്ന് സമീപത്തുള്ള സാധാരണ ആംബുലന്‍സാണ് എത്തിയത്. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം അശുപത്രിയില്‍ നിന്നും ഒരു ഡോക്ടറും നഴ്സും കൂടി കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്ക്കൊപ്പം പോയി. ശനിയാഴ്ച രാവിലെ 10.30-ന് വില്ലേജ് ഓഫീസര്‍ മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞതായി ബന്ധു പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ ശസ്ത്രക്രിയയിലെ പിഴവല്ല മരണകാരണമെന്നാണ് അടൂരിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്. ഇടയ്ക്കുവെച്ചുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് ഇടയാക്കിയതെന്നും വില്ലേജ് ഓഫീസറെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സഹായം ചെയ്തെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടന്നു. കലയുടെ മക്കള്‍: ഐശ്വര്യ(മീനു), അക്ഷയ്(കണ്ണന്).
Discussion about this post