മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന്റെ ജാമ്യപേക്ഷ മുംബൈ കോടതി തള്ളി. ആര്യന്റെ കസ്റ്റഡി കാലാവധിയും കോടതി നീട്ടി. ഇതോടെ ഈ മാസം ഏഴുവരെ ആര്യന് എന്‍സിബി കസ്റ്റഡിയില്‍ തുടരും.
ലഹരിവസ്തുക്കളെ കുറിച്ചുള്ള ആര്യന്റെ ചാറ്റുകളും അന്വേഷണ സംഘത്തിന് കിട്ടി. നാലു വര്‍ഷമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന് ഖാന് വെളിപ്പെടുത്തിയിരുന്നു. നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ നടത്തിയ ചോദ്യം ചെയ്യലിലാണ് ആര്യന് ഇക്കാര്യം തുറന്ന് സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ ആര്യന് പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
യുകെയിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ആര്യന് അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. എന്‍സിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ലഹരി വസ്തുകള്‍ ആര്യനില്‍നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ക്ഷണിതാവായി മാത്രമാണ് കപ്പലില്‍ എത്തിയതെന്നും ആര്യന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
Discussion about this post