സിദ്ദിഖ് കാപ്പൻ കേസിൽ യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യഹർജിയുമായി മനോരമ ചാനൽ ന്യൂഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ ആയ മിജി ജോസ് സുപ്രീം കോടതിയെ സമീപിച്ച സംഭവത്തിൽ മനോരമയ്ക്ക് യോഗിയെയോ മോദിയെയോ എതിർക്കാൻ കാപ്പൻ്റെ മറ എന്തിനാണെന്ന ചോദ്യവായി മാധ്യമപ്രവർത്തകൻ ടി ജി മോഹൻദാസ് രംഗത്ത്. അതോ മനോരമ ഇത്തരം കേസുകളിൽ ഇടപെടാൻ തീരുമാനിച്ചോ? എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ടി ജി മോഹൻ ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മനോരമ ന്യൂസ് ചാനലിനോട് ചോദിക്കട്ടെ..
ശ്രീമതി മിജി ജോസ് നിങ്ങളുടെ ദില്ലി റിപ്പോർട്ടർ അല്ലേ? അവരല്ലേ ഇപ്പോൾ സിദ്ദിഖ് കാപ്പനുവേണ്ടി സുപ്രീം കോടതിയിൽ പോയിരിക്കുന്നത്? മനോരമയ്ക്ക് യോഗിയെയോ മോദിയെയോ എതിർക്കാൻ കാപ്പൻ്റെ മറ എന്തിനാണ്? അതോ മനോരമ ഇത്തരം കേസുകളിൽ ഇടപെടാൻ തീരുമാനിച്ചോ?
അങ്ങനെയെങ്കിൽ മറ്റു പലരുടെയും കേസുകൾ ഏറ്റെടുക്കണം. പോപ്പുലർ ഫ്രണ്ടിന്റെ പ്രശ്നങ്ങൾ വാർത്തയാകാതെ മനോരമ നോക്കുന്നുണ്ട് എന്ന് ഷാനി പറഞ്ഞിരുന്നു. ഇനി പോപ്പുലർ ഫ്രണ്ടിന്റെ കേസുകൾ കൂടി നടത്താൻ മനോരമ തീരുമാനിച്ചിട്ടുണ്ടെങ്കിൽ..
Well!… You are free to do that😀
https://www.facebook.com/TGMohandas/posts/1923861557796596
Discussion about this post