കണ്ണൂര്‍: പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി ചിട്ടി നടത്തിപ്പിനെ പറ്റി സിപിഎം ജില്ലാ നേതൃത്വത്തിന് അറിയാമായിരുന്നു എന്നും നിക്ഷേപകരുടെ പണം പാര്‍ട്ടി തിരിച്ചു നല്‍കണമെന്നും ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്.
‘പേരാവൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളില്‍ കോടിക്കണക്കിന് രൂപ നിക്ഷേപകര്‍ക്ക് കൊടുക്കാതെ അഴിമതി നടന്നു കൊണ്ടിരിക്കുകയാണ്. സഹകരണ ആശുപത്രിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്നതാണ്. സിപിഎമ്മിന്റെ കണ്ട്രോള് കമ്മീഷന് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ അഴിമതിക്ക് കൂട്ടു നിന്നവരാണ്. ‘ മാര്ട്ടിന് ജോര്‍ജ് ആരോപിച്ചു.
‘കൊളക്കാട് കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകന് ആളുകള്‍ പണയം വെച്ച സ്വര്‍ണ്ണം അവിടെനിന്ന് എടുത്തിട്ട് മറ്റുള്ള വരുടെ പേരില്‍ വ്യാജമായി പണയം വെച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ‘ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഏറ്റവും ഒടുവിലത്തെ അഴിമതിയാണ് പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ നടന്നത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. ചിട്ടി യില്‍ നറുക്ക് വന്നാല്‍ പിന്നീട് പണം അടയ്ക്കേണ്ടതില്ല എന്ന് വ്യവസ്ഥയിലാണ് നാല് കോടി രൂപയോളം രൂപയുടെ അഴിമതി നടന്നിട്ടുള്ളത്. ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകള്‍ ഉള്‍പ്പെടെ യുള്ളവരാണ് ഈ ചിട്ടി തട്ടിപ്പിന് നേതൃത്വം നല്‍കിയിട്ടുള്ളത് എന്നും മാര്ട്ടിന് ജോര്‍ജ് ആരോപിക്കുന്നു.
Discussion about this post