മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ നൈജീരിയൻ സ്വദേശി കൂടി അറസ്റ്റില്‍. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ്. ഗൊരേഗാവില്‍ നിന്നാണ് എന്‍ സി ബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പ്രത്യേക എന്‍ഡിപിഎസ് കോടതി പരിഗണിക്കും.
ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍സിബി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Discussion about this post