Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘എണ്ണിയാലൊടുങ്ങാത്തത്ര വേഷങ്ങള്‍ കെട്ടിയാടിയിട്ടും ഓര്‍മവാതില്‍ തള്ളി തുറന്ന് കയറുന്നത് രമേശന്‍ നായരുടെ അച്ഛന്റെ മുഖമാണ്’ : വൈറലായി ഒരു സിനിമാസ്വാദകന്റെ കുറിപ്പ്

by Brave India Desk
Oct 12, 2021, 10:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : സിനിമാസ്വാദകരുടെയും സിനിമാ പ്രേമികളുടെയും കൂട്ടായ്മയായ മൂവി സ്ട്രീറ്റിലൂടെ നെടുമുടി വേണു എന്ന നടനെ കുറിച്ച്‌ ഒരു സിനിമാസ്വാദകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോൾ സംസാരവിഷയം. മോനു വി സുദര്‍ശനാണ് ഫേസ്ബുക്കിലൂടെ പ്രിയപ്പെട്ട വേണുച്ചേട്ടനെ അനുസ്മരിച്ചിരിക്കുന്നത് .

മോനു വി സുദര്‍ശന്റെ പോസ്റ്റ് :

Stories you may like

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

വമ്പൻ ചതി പറ്റി; ‘ആഗോള അയ്യപ്പസംഗമം’ വലിയ അബദ്ധമെന്ന് സിപിഎമ്മിൽ കടുത്ത വിമർശനം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ വാക്പോര്

‘എണ്ണിയാലൊടുങ്ങാത്തത്ര വേഷങ്ങള്‍ കെട്ടിയാടിയിട്ടും ഓര്‍മ്മവാതില്‍ തള്ളി തുറന്ന് കയറുന്നത് രമേശന്‍ നായരുടെ അച്ഛന്റെ മുഖമാണ്. നാവിന്‍ തുമ്പിൽ നുണഞ്ഞ ഇഞ്ചിക്കറിയോടൊപ്പം അമ്മയെ ഓര്‍ക്കുന്ന തന്മാത്രയിലെ മകനെ നോക്കി അത് കേട്ട് ചിരിക്കുന്ന ഒരു മനുഷ്യന്റെ പുഞ്ചിരിയാണ്.. വാത്സല്യം എന്ന ഭാവം അതിലും പ്രിയങ്കരമായി അതിന് മുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല..

അദ്ദേഹം ആരൊക്കെയോ ആയിരുന്നു.. അച്ഛന്‍, ജ്യേഷ്ഠന്‍, അയല്‍ക്കാരന്‍, കാരണവര്‍.. അങ്ങനെ ആരൊക്കെയോ.. അസാധ്യമായ എന്റര്‍ടൈന്‍മെന്റിന്റെ മടുപ്പിക്കാത്ത ആവര്‍ത്തന കാഴ്ചകളായി ചിത്രവും തേന്മാവിന്‍ കൊമ്പത്തും മണിച്ചിത്രത്താഴും താളവട്ടവും നിറഞ്ഞങ്ങനെ കത്തുമ്പോൾ അതിന്റെയെല്ലാം ഓരത്തായി നെടുമുടി എന്നൊരു പേരും കുറിക്കപ്പെട്ടിരുന്നു.. കൈമള്‍ ആയി, കൃഷ്ണന്‍ ആയി, തമ്പി ആയി..

ഏവര്‍ഗ്രീന്‍ ഭരതത്തിലെയും സര്‍വകലാശാലയിലെയും കുത്തഴിഞ്ഞ ജീവിതം പകര്‍ന്നാടിയ ആ നടന്‍ തന്നെ ഹിസ് ഹൈനസ് അബ്ദുള്ളയിലെയും അച്ചുവേട്ടന്റെ വീടിലെയും സാധുവായി വിസ്മയിപ്പിച്ചത് എന്നോര്‍ക്കുമ്പോഴാണ് ആ അഭിനയത്തിന്റെ തീക്ഷ്ണത ഒരുപക്ഷെ പൂര്‍ണമായി ഗ്രഹിക്കാന്‍ സാധിക്കുന്നത്.

ചെയ്ത് ഫലിപ്പിക്കാന്‍ പലരും വിയര്‍ക്കുന്ന ഫ്‌ളക്‌സ്ബിള്‍ കോമഡിയുടെ അത്രയും ഗംഭീരമായ അവതരണത്തില്‍ നെടുമുടി മാജിക് ഓടരുതമ്മാവാ ആളറിയാമും വെട്ടവും കിലുക്കവും മുതലിങ്ങോട്ട് അനുഭവിച്ചതെത്രയോ തവണ.

അങ്ങനെ ഓര്‍ത്തെടുക്കാന്‍ കഴിയാന്‍ ആകാത്തവണ്ണം പ്രിയങ്കരമായ എത്രയോ പേര്‍.. നെഞ്ചോട് ചേര്‍ന്നവര്‍.. ബ്ലാക്ക് ആന്‍ഡ് വൈറ്റും കളറും കടന്ന് സിനിമയുടെ അത്ഭുതവഹമായ ചലനാത്മകത അതിന്റെ മൂര്‍ത്തി ഭാവത്തില്‍ തെളിയുന്ന കാലത്തും പലരും വിസ്മൃതിയില്‍ മറയുമ്പോളും അദ്ദേഹത്തിനായി മുന്‍നിരയില്‍ ഒരു കസേര കരുതിയിരുന്നു മലയാളം സിനിമ.

ആ കസേരയില്‍ അമര്‍ന്നിരുന്നാ മനുഷ്യര്‍ ചാര്‍ളിയിലേ കാമുക ഭാവങ്ങളുടെയും കുസൃതിയുടെയും പൂര്‍ണതയായി, നോര്‍ത്ത് 24 കാതത്തിലെ ‘നായകനായി, കുപ്രസിദ്ധ പയ്യനിലെ വില്ലനായി, സെക്കന്റ് ക്ലാസ് യാത്രയിലെ ക്രൂരനായി..

വീര്യമേറുന്ന വീഞ്ഞ് പോലെയായിരുന്നു നെടുമുടി എന്ന നടന്‍.. മോഹിപ്പിക്കുന്ന രുചിഭേദങ്ങളുടെ വീഞ്ഞ്.. പുരസ്‌കാരങ്ങളിലോ അതിന്റെ എണ്ണത്തിലോ തളച്ചിടാന്‍ ആവില്ല ആ നടനെ.. അഭിനയം ജീവവായു ആക്കിയ ആള്‍ക്ക് ആദരമെന്തിന്.. അത് ജീവിതം തന്നെയല്ലേ.. ഉറപ്പാണ്.. മലയാളിയുള്ളിടത്തോളം കാലം.. മലയാളമുള്ളിടത്തോളം കാലം.. സിനിമ ഉള്ളിടത്തോളം കാലം.. ആ പേര് ഇനിയും മുഴങ്ങിക്കൊണ്ടിരിക്കും.

അപരിചിതമായ മറ്റൊരു ലോകത്തിലേക്കുള്ള യാത്രക്കിടയിലാവാം ആ മനുഷ്യന്‍. അവിടെ കെട്ടിയാടാന്‍ വേഷങ്ങള്‍ പലതാണ്. അവിടെയും അഭിനയത്തില്‍ അദ്ദേഹം കവിത രചിക്കട്ടെ.. പോയി വരൂ.. അത്രയും പ്രിയപ്പെട്ട വേണുച്ചേട്ടാ..’

Tags: actor nedumudi venu
Share7TweetSendShare

Latest stories from this section

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’; കെ.കെ ശൈലജയെ തോൽപ്പിക്കാൻ നോക്കിയെന്ന് കണ്ണൂരിൽ പൊട്ടിത്തെറി!

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

Discussion about this post

Latest News

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

വമ്പൻ ചതി പറ്റി; ‘ആഗോള അയ്യപ്പസംഗമം’ വലിയ അബദ്ധമെന്ന് സിപിഎമ്മിൽ കടുത്ത വിമർശനം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ വാക്പോര്

6 ക്യാമറകൾക്ക് നടുവിലെ തടവുകാരൻ, ഐപിഎല്ലിലെ ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത വശം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

6 ക്യാമറകൾക്ക് നടുവിലെ തടവുകാരൻ, ഐപിഎല്ലിലെ ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത വശം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies