ഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്. രാജ്യത്ത് ഒന്നിനും ഒരു കുറവുമില്ല. വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇന്ത്യ വൈദ്യുതി മിച്ചമുള്ള രാജ്യമാണെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു.
എല്ലാ വൈദ്യുത ഉത്പാദന കേന്ദ്രങ്ങളിലും അടുത്ത നാല് ദിവസത്തേയ്ക്കുള്ള കല്‍ക്കരി നിലവിലുണ്ട്. വിതരണശ്യംഖലയില്‍ തകരാറൊന്നുമില്ലെന്നും കേന്ദ്രധനമന്ത്രി വ്യക്തമാക്കി. നിലവില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാണെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
വൈദ്യുത മന്ത്രി ആര്.കെ സിങ്ങുമായി രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നതായും, രാജ്യത്ത് കല്‍ക്കരി ക്ഷാമം ഉണ്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പരക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post