ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ജമ്മുവിലെ പാമ്പോറിലും കശ്മീരിലെ പുൽവാമയിലുമാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഉന്നത ലഷ്കർ ഭീകരനെ സൈന്യം പിടികൂടി.
രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ലഷ്കർ ഭീകരൻ ഉമർ മുഷ്താഖ് ഖാണ്ഡെയെയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ പിടികൂടിയത്. ജമ്മു കശ്മീർ പൊലീസ് ലക്ഷ്യമിട്ടിരുന്ന പത്ത് കൊടും കുറ്റവാളികളിൽ ഒരാളായിരുന്നു ഖാണ്ഡെ.
പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. ഈ സംഘത്തിനു നേർക്ക് ഭീകരർ നിറയൊഴിച്ചതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.








