മുംബൈ : ലഹരിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായ ആര്യന്‍ ഖാന് എന്‍സിബി കസ്റ്റഡിയിലിരിക്കെ കൗണ്‍സിലിംഗ് നല്‍കിയതായി റിപ്പോര്‍ട്ട്. ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാകുമെന്നും ജോലി ചെയ്ത് ജനങ്ങളെ സഹായിക്കുമെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്ക് ആര്യന്‍ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
‘ജയിലില്‍ നിന്ന് മോചിതനായ ശേഷം ഒരു നല്ല മനുഷ്യനാകും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ സഹായിക്കും. അന്തസ്സോടെ ജോലിയില്‍ പ്രവേശിച്ച് പിതാവിന് അഭിമാനമാകും’- ആര്യൻ വാഗ്ദാനം ചെയ്തുവെന്ന് എന്‍സിബിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബര്‍ 7 നാണ് ആര്യന്‍ ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
മുംബൈയിലെ ആര്‍തര്‍ ജയിലിലാണ് ആര്യന്‍ ഖാന്‍ ഇപ്പോഴുള്ളത്. ജയില്‍ നിന്നുള്ള ഭക്ഷണമോ വെള്ളമോ ആര്യന്‍ കഴിക്കുന്നില്ലെന്നും, ജയില്‍ കാന്റീനിലെ ബിസ്‌ക്കറ്റും പുറത്ത് നിന്നും കൊണ്ടു പോയ വെള്ളവും മാത്രമാണ് ഭക്ഷണമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Discussion about this post