മുംബൈ: സുപ്പര്‍താരം ഷാരൂഖ് തന്റെ വാനിറ്റി വാന്‍ പാര്‍ക്കു ചെയ്യാനായി സ്ഥലം കൈയ്യേറിയ സ്ഥലം തിരിച്ച് നല്കാന് നിര്‍ദ്ദേശം. ഒരാഴ്ചയ്ക്കകം നിര്‍മ്മാണം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഖാന് നോട്ടിസ് നല്കി. ഷാരൂഖ് ഖാന് സര്‍ക്കാര്‍ റോഡ് കൈയ്യേറിയാണ് റാമ്പ് നിര്‍മ്മിച്ചതെന്ന് ആരോപിച്ച് ബി.ജെ.പി. എം.പി. പൂനം മഹാജന്് രംഗത്തെത്തിയിരുന്നു. പ്രദേശവാസികള്‍ എംപിയെ കണ്ട് നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇടപെടല്‍.
ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ വസതിക്കു മുന്‍പിലാണ് വിവാദമായ റാബ് നിര്‍മ്മിച്ചിരിക്കുന്നത്. റാമ്പ് നിര്‍മ്മാണത്തോടെ റോഡിന്റെ വീതി കുറഞ്ഞെന്നുകാട്ടി പ്രദേശവാസികള്‍ നേരത്തെ തന്നെ നഗരസഭയിലും മറ്റും പരാതി നല്‍കിയിരുന്നു.. പലരും പരാതി പറഞ്ഞെങ്കിലും ഷാരൂഖും അത് ചെവിക്കൊള്ളാന്‍ കൂട്ടാക്കിയില്ലെന്ന് സമീപവാസികള്‍ പറയുന്നു.
Discussion about this post