ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ജില്ലാ കോടതിയില്‍ വെച്ച് അഭിഭാഷകന് വെടിയേറ്റ് മരിച്ചു. കോടതിയുടെ മൂന്നാം നിലയില്‍ നിന്നാണ് ഭൂപേന്ദ്ര പ്രതാപ് സിങ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. വിവരം അറിയിച്ചപ്പോള്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഭിഭാഷകന് ഒറ്റക്കായിരുന്നു. സംഭവസമയത്ത് മറ്റാരെയും കണ്ടിട്ടില്ല. ഫോറന്‍സിക് സംഘം പരിശോധിച്ചു വരികയാണ്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്ന് ഷാജഹാന്‍പൂര്‍ പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു.
പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post